റിയാദ്: “അബ്ഷിർ” പ്ലാറ്റ്ഫോം വഴി വാഹന റിപ്പയർ പെർമിറ്റ് നേടുന്നതിനുള്ള നടപടികൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. “അബ്ഷിർ” ലോഗിൻ ചെയ്തതിനു ശേഷം vehicles (services) തിരഞ്ഞെടുക്കുക. ശേഷം vehicle management, vehicle in question, issue a repair permit തിരഞ്ഞെടുത്ത് order confirmation തിരഞ്ഞെടുക്കുക.
ഈ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം, റിപ്പയർ പെർമിറ്റിനായുള്ള റഫറൻസ് നമ്പർ സഹിതം “അബ്ഷറിൽ” നിന്ന് ഒരു സന്ദേശം ലഭ്യമാകും. തുടർന്ന് “ithrah” ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത വർക്ക്ഷോപ്പുകളിൽ പോയി റിപ്പയർ ചെയ്യുന്നതിനുള്ള റഫറൻസ് നമ്പർ നൽകിയാണ് വർക്ക്ഷോപ്പിൽ റിപ്പയർ പൂർത്തീകരിക്കേണ്ടത്.
ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഇത്രഹ്.

കഴിഞ്ഞ വർഷം നവംബറിൽ സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള അബ്ഷിർ പ്ലാറ്റ്ഫോമിൽ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് രാജകുമാരൻ ആണ് വാഹന റിപ്പയർ പെർമിറ്റ് ഉൾപ്പെടെ അബ്ഷിറിൽ നിരവധി പുതിയ ഇലക്‌ട്രോണിക് സേവനങ്ങൾ ഉദ്ഘാടനം ചെയ്തത്.
പുതിയ “വാഹന അറ്റകുറ്റപ്പണി പെർമിറ്റ്” സേവനം അബ്ഷിറിൽ വന്നതോടെ അപകട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഇനി മുതൽ ട്രാഫിക് വകുപ്പ് ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. നേരത്തെ, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തതിന് ശേഷം ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഓഫീസുകളിൽ എത്തി നജ്ം പ്ലാറ്റ്‌ഫോം വഴി നടപടികൾ പൂർത്തീകരിച്ച് ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ എത്തി അപ്രൂവൽ വാങ്ങേണ്ടിയിരുന്നു.
വീഡിയോ കാണാം 👇
അബ്ഷിറിൽ ഇനി വാഹന റിപ്പയർ പെർമിറ്റും




