ബഹിരാകാശ യാത്രയ്ക്കിടെയുണ്ടായ അനുഭവം വെളിപ്പെടുത്തി സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ, വീഡിയോ

0
1837

റിയാദ്: ബഹിരാകാശത്ത് നിന്ന് രാജ്യത്തെ കണ്ട സന്തോഷത്തിൽ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ. സഊദി ബഹിരാകാശ അതോറിറ്റിയുടെ മുൻ ഡയറക്ടർ ബോർഡ് ചെയർമാനും ആദ്യത്തെ അറബ് ബഹിരാകാശയാത്രികനുമായ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ ആണ് 1985 ലെ ഡിസ്കവറി ഷട്ടിൽ പറക്കുന്നതിനിടെ അനുഭവിച്ച വിവരങ്ങൾ പങ്ക് വെച്ചത്. ബഹിരാകാശത്ത് നിന്ന് കണ്ട ഭൂമിയുടെ രൂപവും രാജകുമാരൻ വെളിപ്പെടുത്തി.

ദശലക്ഷക്കണക്കിന് ആളുകൾ ഈ ചോദ്യം ചോദിക്കുന്നു എന്ന ചോദ്യത്തിന് മറുപടിയായി സിവിൽ പൈലറ്റ് ക്യാപ്റ്റൻ അബ്ദുല്ല അൽ-ഗാംദി പ്രസിദ്ധീകരിച്ച വീഡിയോ ക്ലിപ്പിലാണ് രാജകുമാരൻ ഇവ വിവരിക്കുന്നത്. നിങ്ങൾ ഭൂമിയെ ബഹിരാകാശത്ത് നിന്ന് എങ്ങനെ വീക്ഷിച്ചു? ഇതായിരുന്നു ചോദ്യം.

ബഹിരാകാശത്ത് നിന്ന് ആളുകളെ ഒരു പോലെയാണ് താൻ കണ്ടതെന്നും രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന അതിർത്തികൾ വെറും സംഘടനാ അതിർത്തികളാണെന്നുമായിരുന്നു അദേഹത്തിന്റെ പ്രതികരണം. സഊദി അറേബ്യയെ ഏറ്റവും മനോഹരമായ രാജ്യമായാണ് താൻ കണ്ടതെന്നും രാജകുമാരൻ പറഞ്ഞു.

ഭൂമി അർദ്ധഗോളാകൃതിയിലാണെന്നും 16 സൂര്യോദയങ്ങളും 16 സൂര്യാസ്തമയങ്ങളും താൻ വീക്ഷിച്ചുവെന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം, ഓരോ 90 മിനിറ്റിലും ഒരിക്കൽ ഭൂഗോളത്തെ ചുറ്റുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

വീഡിയോ കാണാം 👇

https://malayalampress.com/wp-content/uploads/2022/02/56_-كروية-الأرض-دعوة-للنقاش-الارض-الكروية-والارض-المس.mp4