ജിദ്ദ ചങ്ങാതിക്കൂട്ടം അൽ ഖുവാർ കൃഷിയിടം സന്ദർശിച്ചു

ജിദ്ദ: ജിദ്ദയിൽനിന്നും നൂറ് കിലോമീറ്റെർ അകലെ സ്ഥിതി ചെയ്യുന്ന അൽ ഖുവാറിലെ കൃഷിയിടത്തിൽ ജിദ്ദ ചങ്ങാതക്കൂട്ടം പ്രവർത്തകർ സന്ദർശിച്ചു. കേരളീയ മാതൃകയിൽ തോന്നുന്ന കൃഷിയിടത്തിൽ വിവിധ തരം കൃഷികളും മാവ് , പ്ലാവ്, അത്തിമരം തുടങ്ങിയവയും ഉണ്ട്. മാവുകളിൽ നിറയെ പൂത്തു നിൽക്കുന്ന കാഴ്ച കൗതുകമുളവാക്കുന്നതാണ്. കുഞ്ഞു ചക്കകളും നിറഞ്ഞു നിൽക്കുന്നു. ഇവ രണ്ടു മാസത്തിനകം വിളവുകൾ പാകമാകുമെന്നു കർഷകർ പറഞ്ഞു.

നിരവധി വാഴ, പപ്പായ തോട്ടങ്ങളും വെണ്ട , ചെറു നാരങ്ങാ, മുലൂകിയ , പൊതീന, ജെർജീർ തുടങ്ങിയ കൃഷികളും കാണാവുന്നതാണ് . ആഴമേറിയ കിണറുകളിൽ നിന്നും ജനറേറ്ററിന്റെ സഹയത്താൽ മോട്ടോർ ഉപയോഗിച്ചു ജല വിതരണം നടത്തുന്നു . സഊദിയിലെ മണ്ണ് വിവിധ തരം കൃഷികൾക്കനുകൂലമാണെന്ന് ഇത്തരം കൃഷിയിടങ്ങളിലെത്തുമ്പോൾ മനസ്സിലാകും. അൽഖുവാറിലെ അൽ മർവാനി അണക്കെട്ടും , ഉസ്ഫാനിലെ കോട്ടയും , തുഫ്ൽ കിണറും ഈ യാത്രയിലെ മറ്റുകാഴ്ചകളാണ്

അൽവാഹ ടൂർ കോ – ഓർഡിനേറ്റർ കെ. ടി മുസ്തഫ പെരുവള്ളൂർ , നൗഷാദ് വണ്ടൂർ , മുജീബ് പാറക്കൽ , അഡ്വ. ശംസുദ്ധീൻ, ആലിക്കോയ , അഷ്‌റഫ് മട്ടന്നൂർ, തൗഫീഖ് അസ്‌ലം തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി .