ആശ്വാസമായി സഊദിയിൽ കൊവിഡ് കേസുകൾ ആയിരത്തിന് താഴെയായി

0
1099

റിയാദ്: ആശ്വാസമായി സഊദിയിൽ പ്രതിദിന കൊവിഡ് കേസുകൾ ആയിരത്തിന് താഴെയായി. ശനിയാഴ്ച 997 പുതിയ കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1928 കേസുകളുടെ രോഗമുക്തിയും ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 19,929 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ മേഖലകളിലുള്ളത്.

ഇന്നത്തെ “ആരോഗ്യ” സ്ഥിതിവിവരക്കണക്ക് അനുസരിച്ച്, സഊദി അറേബ്യയിൽ ആദ്യത്തെ കേസ് പ്രത്യക്ഷപ്പെട്ടതുമുതൽ മൊത്തം കേസുകളുടെ ആകെ എണ്ണം 738,331 ആയി. അതേസമയം ആകെ രോഗമുക്തി 709,420 ഉം മരണസംഖ്യ 8,982 ഉം ആണ്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഗുരുതരമായ കേസുകളുടെ എണ്ണം 876 മാത്രമാണ്.

നിലവിൽ, രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.08 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. ശനിയാഴ്ച്ച രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം ഇപ്രകാരമാണ്: റിയാദ് 295, ദമാം 86, ജിദ്ദ 70, ഹുഫൂഫ് 42, ജിസാൻ 30, ത്വാഇഫ് 28, മദീന 26, ബുറൈദ 24, മക്ക 23. ഇതുവരെ 6,00,93,317 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,58,42,521 ആദ്യ ഡോസും 2,40,35,875 രണ്ടാം ഡോസും 1,02,14,921 ബൂസ്റ്റർ ഡോസുമാണ്.