വികസനത്തിന്റെ ഭാഗമായി ഇടിച്ചു നിരപ്പാക്കുമ്പോഴും ജിദ്ദയിലെ പൈതൃക സ്മാരകങ്ങൾ നില നിർത്തും

0
2517

ജിദ്ദ: നഗരത്തിലെ ചേരികൾ നീക്കം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ജിദ്ദ മുനിസിപ്പാലിറ്റി തുടരുകയാണ്. അതേസമയം ഈ പ്രദേശങ്ങളിലെ ചരിത്രപരമായ വീടുകളെ നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് ഒഴിവാക്കാനാണ് ബന്ധപ്പെട്ട അധികാരികൾ ഉദ്ദേശിക്കുന്നത്.

പൊളിച്ച് നീക്കുന്ന 7 ഏരിയകളിൽ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളുണ്ട്. ഓരോ ഏരിയയിലും ശരാശരി 10 ചരിത്ര ബിൽഡിംഗുകൾ ആണ് ഉള്ളതെന്നാണ് കണക്കുകൾ. ഇത്തരം ചരിത്ര കെട്ടിടങ്ങൾ നില നിർത്തുന്നതിനായി വളരെ സൂക്ഷ്മതയോടെയായിരിക്കും അവക്കൊപ്പമുള്ള മറ്റു കെട്ടിടങ്ങൾ നീക്കം ചെയ്യുക.

ചരിത്രപരമായ കെട്ടിടത്തിനോട് ചേർന്നുള്ള ക്രമരഹിതമായ കെട്ടിടം രണ്ട് ഘട്ടങ്ങളിലായി നീക്കം ചെയ്യുന്നതിനാൽ ചരിത്രപരമായ വീടുകൾക്ക് ചുറ്റുമുള്ള ക്രമരഹിതമായ വീടുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനവും നിശ്ചയിച്ചിട്ടുണ്ട്.

നീക്കം ചെയ്യൽ ജോലിയുടെ ആദ്യ പകുതി വലിയ യന്ത്രങ്ങളുടെ സഹായത്തോടെയും, രണ്ടാം ഭാഗം തൊഴിലാളികളുടെ സഹായത്തോടെയുമായിരിക്കും നടത്തുക.