ഷാർജ: ഷാര്‍ജയില്‍ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കണ്ടല്ലൂര്‍ സ്വദേശി പുതിയവിള തെക്കേതയ്യില്‍ ദേവിലാലാണ് (31) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെ താമസസ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് ഇദ്ദേഹം. അച്ഛന്‍: പരേതനായ ഗോപാലകൃഷ്ണന്‍. അമ്മ: സരസ്വതി. ഭാര്യ: രേഷ്മ. മക്കള്‍: ദില്‍ഷാ ദേവന്‍, ദക്ഷാ ദേവന്‍.




