അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി യുവതിക്ക് 44.75 കോടി രൂപ (2.2 കോടി ദിര്‍ഹം) സമ്മാനം. തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലിനാണ് ഭാഗ്യം തുണച്ചത്.
ലീനയും സഹപ്രവര്‍ത്തകരായ ഒന്‍പത് പേരും എടുത്ത ടിക്കറ്റിലാണ് നറുക്ക് വീണത്. നാലു വര്‍ഷമായി അബുദാബിയിലെ ഷൊയ്ഡര്‍ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കല്‍ എല്‍.എല്‍.സി. എച്ച്.ആര്. ഉദ്യോഗസ്ഥയാണ്.
ഒരു വര്‍ഷമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. എന്നാല്‍ തന്റെ പേരില്‍ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നതെന്ന് ലീന പറഞ്ഞു. സമ്മാനം ലഭിച്ചുവെന്ന് വിളി വന്നപ്പോള്‍ വ്യാജ കോളാണെന്നാണ് കരുതിയതെന്നും വിശ്വസിക്കാന്‍ ഏറെ സമയമെടുത്തുവെന്നും പറഞ്ഞു. ജോലിയില്‍ തുടരുമെന്നും ലീന പറഞ്ഞു.




