സഊദിയിൽ ഇന്നും പ്രതിദിന കൊവിഡിൽ വർധനവ് തന്നെ

0
1600

റിയാദ്: സഊദിയിൽ ഇന്ന് 5,628 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 604,672 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,903 ആയി.

3,511 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 558,546 ആയി. 287 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്. പ്രതിദിനം കേസുകൾ കൂടുന്നതും ഗുരുതര കേസുകൾ ഉയരുന്നതുമായ സ്ഥിതി വിശേഷമാണിപ്പോൾ.