ജിദ്ദയിൽ വാഹനാപകടം: ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി മരണപ്പെട്ടു 

0
7

ജിദ്ദ: ജിദ്ദയിൽ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി മരണപ്പെട്ടു. മുശ്രിഫ അനാകഷിൽ താമസിക്കുന്ന നിലമ്പൂർ രാമൻകുത്ത് സ്വദേശി കാക്കപ്പാറ അയ്യൂബ് (54 ) ആണ് ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നിര്യാതനായത്.

ജിദ്ദയിൽ വെച്ച് ഒന്നരമാസം മുമ്പ് വാഹനപകടത്തിൽ പരിക്ക് പറ്റി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു. 30 വർഷമായി പ്രവാസിയാണ്.

പിതാവ് കമ്മു, മാതാവ് ആമിന, ഭാര്യ:  ജസീന, മക്കൾ: ഹാഷിർ, ഹനാൻ, ഹൈഫ. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും. സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.