പാലക്കാട്: സിപിഐഎം പുറത്താക്കിയ പി.കെ. ശശി യുഡിഎഫ് സ്ഥാനാർഥിയാകും. ഒറ്റപ്പാലം മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ ശശി മത്സരിക്കും. നേരത്തെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും എന്നാണ് അറിയിച്ചിരുന്നത്.
പാർട്ടിയെ വെല്ലുവിളിച്ച് പാലക്കാട് വിമത കൺവെൻഷൻ വിളിച്ചു ചേർത്തതിന് പിന്നാലെ പി.കെ. ശശിയെ സിപിഐഎം പുറത്താക്കിയിരുന്നു. പാര്‍ട്ടി നടപടിയോട് പ്രതികരിച്ച പി.കെ. ശശി പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്നാണ് പറഞ്ഞത്. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി.കെ. ശശി പറഞ്ഞിരുന്നു.