മക്കയിലെ ക്ലോക്ക് ടവറിനെ മേഘങ്ങൾ ആശ്ലേഷിക്കുന്ന ദൃശ്യം വൈറലായി

0
4459

മക്ക: താഴ്ന്നു മൂടിക്കെട്ടിയ മേഘങ്ങൾ മക്കയിലെ വിശുദ്ധ മസ്ജിദിനോട് ചേർന്നുള്ള ക്ലോക്ക് ടവറിനെ ആലിംഗനം ചെയ്തു നിങ്ങുന്ന ദൃശ്യങ്ങൾ വൈറലായി. കുറഞ്ഞ താപനിലയുള്ള മനോഹരമായ ഒരു ദൃശ്യമാണ് അൽ ഇഖ്ബാരിയ ചാനൽ പുറത്ത് വിട്ടത്.

അൽ-ഇഖ്ബാരിയ ചാനൽ പ്രസിദ്ധീകരിച്ച വീഡിയോ ക്ലിപ്പിൽ മേഘങ്ങൾ ക്ലോക്ക് ടവറിനെ ആലിംഗനം ചെയ്യുകയും ടവറിന്റെ ചന്ദ്രക്കലയെ മൂടുകയും ചെയ്യുന്ന മനോഹരമായ ദൃശ്യങ്ങൾ വ്യക്തമാകുന്നുണ്ട്.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, മക്ക അൽ മുകറമ, അൽ-മദീന അൽ-മുനവ്വറ, അൽ-ഖസിം, റിയാദ്, കിഴക്കൻ പ്രവിശ്യ, ഹായിൽ മേഖലകളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാഴ്ചയെ മറക്കുന്ന തരത്തിലുള്ള ഇടിമിന്നലും കാറ്റും ഉൾകൊള്ളുന്ന മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അൽ ഇഖ്ബാരിയ ചാനൽ പ്രസിദ്ധീകരിച്ച വീഡിയോ കാണാം 👇