റിയാദ്: സഊദിയിൽ അടച്ചിട്ട സ്ഥലങ്ങളിലും തുറന്ന സ്ഥലങ്ങളിലും ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിലും പ്രവർത്തനങ്ങളിലും പരിപാടികളിലും നിർബന്ധമായും മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ഉള്ള തീരുമാനം ഇന്ന് രാവിലെ ഏഴ് മുതൽ പ്രാബല്യത്തിൽ വന്നു. എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും എല്ലാവരും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃത പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവർക്ക് നടപടിക്രമങ്ങളും പിഴകളും ഈടാക്കും.
എല്ലാ നടപടിക്രമങ്ങളും നടപടികളും രാജ്യത്തെ ഔദ്യോഗിക ആരോഗ്യ അധികാരികളുടെ തുടർച്ചയായ വിലയിരുത്തലിന് വിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശികമായും ആഗോളമായും വൈറസ് ഭീഷണി സാഹചര്യത്തിന്റെ സംഭവവികാസങ്ങൾ അനുസരിച്ച് വാക്സിൻ ഡോസുകൾ എല്ലാവരും ഉടൻ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
രാജ്യത്ത് കൊറോണ കേസുകൾ ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ഒന്നര വർഷത്തിലേറെ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്ക് ഒക്ടോബർ 16 മുതൽ ഇളവുകൾ നൽകിയിരുന്നു. ഇതോടെ തുറസ്സായ സ്ഥലങ്ങളിൽ മാസ്കുകൾ നിർബന്ധമായിരുന്നില്ല.
ഇരു ഹറമുകളിലും പൂർണ ശേഷിയിൽ വിശ്വാസികളെ സ്വീകരിക്കുകയും സംഗമങ്ങളിലും പൊതുസ്ഥലങ്ങളിലും ഗതാഗത സംവിധാനങ്ങളിലും റെസ്റ്റോറന്റുകളിലും സിനിമാ തിയേറ്ററുകളിലും മറ്റും സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയും റദ്ദാക്കുകയും പൂർണ ശേഷി പ്രയോജപ്പെടുത്താൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഇതാണ് നിലവിലെ സാഹചര്യത്തിൽ വീണ്ടും നിലവിൽ വരുത്തിയത്.
ഇരു ഹറമുകളിലും തീർത്ഥാടകർക്കിടയിൽ സാമൂഹിക അകലം നിർബന്ധമാക്കി, നാളെ മുതൽ നിയന്ത്രണങ്ങൾ വീണ്ടും




