ഇരു ഹറമുകളിലും തീർത്ഥാടകർക്കിടയിൽ സാമൂഹിക അകലം നിർബന്ധമാക്കി, നാളെ മുതൽ നിയന്ത്രണങ്ങൾ വീണ്ടും

മക്ക: ഇരു ഹറമുകളിലും നിസ്കാരങ്ങൾ സാമൂഹിക അകലം പാലിച്ച് മാത്രമായിരുക്കും നടക്കുകയെന്ന് അധികൃതർ അറിയിച്ചു. നാളെ (വ്യാഴാഴ്ച) രാവിലെ ഏഴ് മുതൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ പ്രവാചക പള്ളിയിലും ശാരീരിക അകലം പാലിക്കുന്ന നടപടിക്രമങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി ഇരു ഹറം കാര്യാലയ വകുപ്പ് ഔദ്യോഗിക ഉറവിടം അറിയിച്ചു. വൈറസ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് മാസ്കും മുഴുവൻ സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ളവ നാളെ മുതൽ പ്രാബാല്യതിൽ വരുത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. … Continue reading ഇരു ഹറമുകളിലും തീർത്ഥാടകർക്കിടയിൽ സാമൂഹിക അകലം നിർബന്ധമാക്കി, നാളെ മുതൽ നിയന്ത്രണങ്ങൾ വീണ്ടും