റിയാദ്: അടുത്ത 36 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ, കാലാവസ്ഥാ ഗവേഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി പറഞ്ഞു. റിയാദ്, കിഴക്കൻ പ്രാവിശ്യ മേഖലകളിലെ ചില ഭാഗങ്ങളിൽ ഇന്ന് (വ്യാഴം) മുതൽ നാളെ (വെള്ളി) വരെ വരുന്ന മണിക്കൂറുകളിൽ നേരിയ തോതിൽ നിന്ന് ഭാഗിക ശക്തിയോടെയുള്ള മഴയായിരിക്കുമെന്ന് അൽ-ഹുസൈനി കൂട്ടിച്ചേർത്തു.
മക്ക, അൽ ബാഹ, അസീർ, ജസാൻ, ഈസ്റ്റേൺ അൽ-ശമാലിയ, അൽ-ജൗഫ്, അൽ-ഖസിം, ഹായിൽ മേഖലകൾ ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലും ബഹ്റൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലേക്കും മഴ വ്യാപിക്കുമെന്നാണ് കരുതുന്നത്.




