സഊദിയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കുന്നു, അഞ്ച് വയസ് മുതലുള്ളവർക്ക് ഉടൻ വാക്സിൻ

0
2193

റിയാദ്: സഊദിയിൽ കൊവിഡ് കേസുകൾ ഉയരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മുൻകരുതൽ നടപടികൾ ശക്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ച കേസുകളുടെ വർദ്ധനവ് വ്യക്തമായതായി അദ്ദേഹം വിശദീകരിച്ചു. മുൻകരുതൽ നടപടികൾ തുടരേണ്ടതിന്റെ ആവശ്യകതയും ഡോസുകൾ പൂർത്തിയാക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ബൂസ്റ്റർ ഡോസ് നേടാനും മുൻകൈയെടുക്കണമെന്നും
അഞ്ചു മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

ഒമിക്രോണ്‍ പകുതി ലോകരാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒമിക്രോൺ പശ്ചാത്തലത്തിൽ രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം സഊദി പബ്ലിക് ഹെൽത് അതോറിറ്റി “വിഖായ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് പുറത്ത്, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകൾ എല്ലാവരും ഒഴിവാക്കണമെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി “വിഖായ” ശുപാർശ ചെയ്തു.

രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന പൗരന്മാരോ താമസക്കാരോ ആയ യാത്രക്കാർ അവരുടെ പ്രതിരോധ കുത്തിവയ്പ്പ് നില പരിഗണിക്കാതെ തന്നെ അഞ്ച് ദിവസത്തേക്ക് സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും എന്തെങ്കിലും അസ്വസ്ഥകൾ കണ്ടാൽ ഉടൻ കൊവിഡ്-19″ പരിശോധനക്ക് തയാറാകണമെന്നും നിർദേശമുണ്ട്.

രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം നൽകി സഊദി പബ്ലിക് ഹെൽത്ത് അതോറിറ്റി