സഊദിയിൽ ബൂസ്റ്റർ ഡോസ് എല്ലാവർക്കും ബുക്ക് ചെയ്യാം

0
8475

റിയാദ്: സഊദിയിൽ കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് എല്ലാവർക്കും എടുക്കാനുള്ള സംവിധാനമായി. ഇന്ന് മുതൽ എല്ലാവർക്കും അപോയിന്റ്മെന്റ് എടുക്കാനുള്ള സംവിധാനമാണ് സജ്ജമായത്. ഇത്‌ വരെ രണ്ടാമത്തെ ഡോസ് കൊവിഡ് വാക്‌സിൻ എടുത്ത് ആറു മാസം പിന്നിട്ടവർക്ക് മാത്രമേ ബൂസ്റ്റർ ഡോസിനുള്ള സംവിധാനം ഉണ്ടായിരുന്നുള്ളൂ.

സിഹത്തി ആപ് വഴിയാണ് ബുസ്റ്റർ ഡോസിന് വാക്‌സിൻ ബുക്ക് ചെയ്യേണ്ടത്. ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധം ആക്കിയിട്ടുണ്ട്. രണ്ടാം ഡോസ് എടുത്തു എട്ട് മാസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ അവർക്ക് തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും.