റിയാദ്: ഉംറ, ഹജ്ജ് സന്ദർശനങ്ങൾക്കായി കൊവാക്സിൻ ഉൾപ്പെടെ 4 വാക്സിനുകൾക്ക് കൂടി സഊദി അറേബ്യ അംഗീകാരം നൽകി. ഇന്ത്യയുടെ കൊവാക്സിനും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ചൈനയുടെ സിനോഫാം, സിനോവാക്, സ്പുട്നിക് എന്നിവയാണ് മറ്റു വാക്സിനുകൾ. ഡിസംബർ മുതൽ ഇവരയുടെ നിശ്ചിത ഡോസ് കുത്തിവെപ്പ് എടുത്തുവർക്ക് ഇമ്മ്യൂൺ സ്റ്റാറ്റസ് കണക്കാപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കൂട്ടത്തിൽ പെട്ട വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് സഊദിയിൽ പ്രവേശിക്കാവുന്നതാണ്. വിദേശങ്ങളിൽ നിന്ന് എത്തുന്ന ഹജ്, ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും ഇമ്മ്യൂൺ സ്റ്റാറ്റസ് മാനദണ്ഡങ്ങളുടെ നിർവചനം പരിഷ്‌കരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹജ്ജും ഉംറയും ഉൾപ്പെടെയുള്ള സന്ദർശനങ്ങൾക്കായി രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വ്യക്തികൾക്കുള്ള “ഇമ്മ്യൂൺ” സ്റ്റാറ്റസ് മാനദണ്ഡങ്ങളുടെ നിർവചനത്തിൽ മാറ്റം വരുത്തിയതയാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. ഡിസംബർ മുതൽ രാജ്യത്തേക്ക് വരുന്നതിനുള്ള പൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പ് എന്നതിന്റെ നിർവ്വചനത്തിൽ സിനോഫാം, സിനോവാക്, കൊവാക്സിൻ വാക്സിനുകളുടെ രണ്ട് ഡോസുകൾ എടുത്തവരെ കൂടി ഉൾപ്പെടുത്തുമെന്നാണ് മന്ത്രാലയം അറിയിച്ചത്. രണ്ട് ഡോസുകൾ സ്പുട്നിക് വാക്സിൻ 2022 ജനുവരി 1 മുതലും സ്വീകരിക്കും.
എങ്കിലും ഈ വാക്സിനുകളുടെ പൂർണ്ണ ഡോസുകൾ എടുത്തവർ രാജ്യത്തിറങ്ങി 48 മണിക്കൂറിന് ശേഷം പിസിആർ നെഗറ്റീവ് ഫലവും മൂന്ന് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തിന് പുറത്ത് നിന്ന് ഉംറ വിസയിൽ വരുന്ന തീർഥാടകർ, സഊദി അറേബ്യ പൂർണ്ണമായി അംഗീകാരം നൽകിയ അംഗീകരിച്ച ഫൈസർ, ആസ്ത്രസെനെക, മോഡേർണ വാക്‌സിനുകളിൽ ഏതെങ്കിലും ഒന്ന് പൂർണ്ണ ഡോസ് എടുത്തവരാണെങ്കിൽ നേരിട്ട് ഉംറ ആപ്ലിക്കേഷൻ വഴി അവർക്ക് അനുവദിച്ച പെർമിറ്റുകൾ അനുസരിച്ച് ആചാരങ്ങളും സന്ദർശനങ്ങളും പ്രാർത്ഥനകളും നടത്താൻ അനുവദിക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരക്കാർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനും ആവശ്യമില്ല.
വിദേശ ഉംറ തീർഥാടനത്തിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും വ്യക്തമാക്കി മന്ത്രാലയം