ജിദ്ദ റെഡ്സീ ചലച്ചിത്രോത്സവം ഇന്ന് മുതൽ; ഇടം നേടി മലയാള സിനിമയും

0
3103

ജിദ്ദ: ഇന്ന് മുതൽ ജിദ്ദ ബലദിൽ തുടക്കം കുറിക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് സിനിമകളും പ്രദർശിപ്പിക്കും. മലയാള സിനിമ ഉൾപ്പെടെയാണ് രണ്ട് സിനിമകൾ എത്തുന്നത്.

നിഥിൻ ജോർജ് , ജോസ് കിഴക്കൻ എന്നിവർ അഭിനയിച്ച മലയാള ചിത്രം പകയും രൺ വീർ സിംഗ് അഭിനയിക്കുന്ന ബോളിവുഡ് സിനിമ ’83’ യുമാണു ഇന്ത്യയിൽ നിന്ന് ഇടം കണ്ടെത്തിയത്.

പക ഡിസംബർ 9, ഡിസംബർ 12 എന്നീ ദിവസങ്ങളിലും “83” ഡിസംബർ 15 നുമാണ് പ്രദർശിപ്പിക്കുക. രാത്രി 9 നാണ് പ്രദർശനം. ഒൻപതിന് ബലദ് നാലിലെ വോക്‌സ് സിനിമാസിലും 12 ബലദ് രണ്ടിലെ വോക്‌സ് സിനിമാസിലുമാണ് പകയുടെ പ്രദർശനം.