വാർഷിക അവധിയുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയ മറുപടി

0
2673

റിയാദ്: തൊഴിലാളിക്ക് 21 ദിവസത്തിൽ കുറയാത്ത വാർഷിക അവധിക്ക് അർഹതയുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ഗുണഭോക്താക്കളിൽ ഒരാളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം. “തൊഴിലാളി അവധി അലവൻസിന് (മുപ്പത് ദിവസത്തെ വേതനം) അർഹനാണോ എന്നതായിരുന്നു ചോദ്യം.

“തൊഴിൽ നിയമത്തിന്റെ ആർട്ടിക്കിൾ 109 പ്രകാരം ഓരോ വർഷവും, തൊഴിലാളിക്ക് 21 ദിവസത്തിൽ കുറയാത്ത വാർഷിക അവധിക്ക് അർഹതയുണ്ട്, തൊഴിലാളി തുടർച്ചയായി 5 വർഷം തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്‌താൽ മുൻകൂറായി നൽകുന്ന വേതനത്തോടെയാണ് അവധിയെങ്കിൽ (എല്ലാ അലവൻസുകളും ഉൾപ്പെടെയുള്ള യഥാർത്ഥ വേതനത്തോടൊപ്പമാണ്) ഇത് 30 ദിവസത്തിൽ കുറയാത്ത കാലയളവിലേക്ക് ഉയർത്താം.

കൂടാതെ, തൊഴിൽ നിയമത്തിന്റെ ആർട്ടിക്കിൾ 111 അനുസരിച്ച്, കരാർ ബന്ധം അവസാനിച്ചതിന് ശേഷം ഉപയോഗിക്കാത്ത വാർഷിക അവധി വേതനത്തിന് തൊഴിലാളിക്ക് അർഹതയുമുണ്ട്.