റിയാദ്: അടുത്തയാഴ്ച്ച മുതൽ റിയാദിൽ അരങ്ങേറുന്ന കാർ ഷോ യുടെ വിവരങ്ങൾജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വെളിപ്പെടുത്തി. റിയാദ് സീസണിലെ പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന കാർ ഷോയിൽ കാർ രംഗത്തെ വമ്പൻ കമ്പനികൾ അണിനിരക്കും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കാർ പ്രദർശനം നവംബർ 18 ന് വ്യാഴാഴ്ച ആരംഭിക്കും.

എക്സിബിഷനിൽ 15 ക്ലാസിക് കാറുകൾക്ക് പുറമെ 3 കാറുകളുടെ ലോഞ്ചിങ്ങും ഉണ്ടാകും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു വേദിയിൽ മൂന്ന് സൂപ്പർ ക്ലാസിക് കാറുകൾ പുറത്തിറക്കുന്നത്. കൂടാതെ, ഫെരാരി സ്കുഡേറിയ ഫെസ്റ്റിവൽ ഉണ്ടാകുമെന്നും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു.
എക്സിബിഷനിൽ വരുന്ന കാറുകളുടെ സാമ്പത്തിക മൂല്യം രണ്ട് ബില്യൺ റിയാൽ കവിയുമെന്ന് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ഷൈഖ് പറഞ്ഞു. നവംബർ 28 വരെയാണ് കാർ ഷോ അരങ്ങേറുക.





