ഭൂചലനം; യുഎഇ യി ൽ ജനം പരിഭ്രാന്തരായി ജനം കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി, സഊദിയുടെ കിഴക്കൻ മേഖലയിലെ ചില നഗരങ്ങളിലും അനുഭവപ്പെട്ടു

0
10112

ദമാം: കിഴക്കൻ പ്രദേശങ്ങളിലെ ചില നഗരങ്ങളിൽ നേരിയ ഭൂചലനം ഉണ്ടായതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച, യുഎഇ യിൽ ഭൂചലനം സംഭവിച്ചിരുന്നു. ചില നഗരങ്ങളിലെ നിവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.

ഇറാനിലെ ബന്ദർ അബ്ബാസിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന്റെ പ്രതിഫലനമെന്നോണം യുഎഇയുടെ വിവിധ റിക്ടര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. യുഎഇയിലെ മുഴുവന്‍ എമിറേറ്റുകളിലും പ്രകമ്പനമുണ്ടായും റിപ്പോർട്ടുകളിൽ പറയുന്നു. ദുബയില്‍ പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങി നിന്നു.



വൈകീട്ട് 4 മണിക്കു ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇറാനില്‍ അനുഭവപ്പെട്ടത്. ഇതിന്റെ നേരിയ പ്രഭാവം മാത്രമാണ് യുഎഇയില്‍ ഉണ്ടായതെന്നും എവിടെയും നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ നിരവധി പേര്‍ പ്രകമ്പനം അനുഭവപ്പെട്ടതായി റിപോര്‍ട്ട് ചെയ്തു. രണ്ട് മൂന്ന് മിനിറ്റ് നേരത്തേക്ക് വിറയല്‍ അനുഭപ്പെട്ടുവെന്ന് ജുമൈറ ലേക്ക് ടവേഴ്‌സ്, നഹ്ദ, ദേര, ബര്‍ഷ, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് എന്നിവിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു.

തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ പല നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. രക്ഷാപ്രവർത്തകരെ അയച്ച പ്രദേശത്ത് രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായി ടെലിവിഷൻ കൂട്ടിച്ചേർത്തു.

വീഡിയോ 👇