എത്യോപ്യയിൽ നിന്ന് ഉടൻ മടങ്ങാൻ പൗരന്മാർക്ക് നിർദേശം നൽകി സഊദി എംബസി

0
4234

റിയാദ്: എത്യോപ്യയിൽ നിന്ന് എല്ലാ സഊദി പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാൻ എത്യോപ്യയിലെ സഊദി എംബസി ആവശ്യപ്പെട്ടു. എത്യോപ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്‌. എല്ലാ പൗരന്മാരും അതീവ ശ്രദ്ധയും ജാഗ്രതയും പുലർത്താനും സഊദി എംബസി ആവശ്യപ്പെട്ടു.

അടിയന്തിര സാഹചര്യങ്ങളിൽ സഊദി അഫയേഴ്സ് മൊബൈൽ 00251974101153 നമ്പറിൽ ആശയവിനിമയങ്ങൾ നടത്താൻ എല്ലാ പൗരന്മാരോടും ആശയവിനിമയം നടത്താൻ എംബസി ആഹ്വാനം ചെയ്തു.

രാജ്യത്ത് ആക്രമണം രൂക്ഷമായതിനെ തുടർന്ന് എത്യോപ്യൻ സർക്കാർ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു, തലസ്ഥാനത്തേക്കുള്ള ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന്റെ മുന്നേറ്റം തടയാൻ പോരാടാൻ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് ജനങ്ങളോട് ആഹ്വാനം ചെയ്തത് സ്ഥിതിഗതികൾ വഷളാകുന്നതിന്റെ സൂചനയാണ്.