ജീവകാരുണ്യ പ്രവർത്തനത്തിന്റെ മാതൃക, സഊദി കോടീശ്വരൻ വലീദ് ബിൻ ത്വലാൽ രാജകുമാരൻ ചിലവഴിച്ചത് 16.5 ബില്യൺ റിയാൽ

0
2758

റിയാദ്: ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃക തീർത്ത് സഊദി കോടീശ്വരനായ അൽ വലീദ് ബിൻ ത്വലാൽ രാജകുമാരൻ. ഇതിനകം 16.5 ബില്യൺ റിയാലാണ് തന്റെ ചാരിറ്റബിൾ ഫൗണ്ടേഷനായ അൽവലീദ് ഹ്യുമാനിറ്റിയിലൂടെ ചിലവഴിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ബില്യണിലധികം ആളുകൾക്ക് പ്രയോജനം ചെയ്തുവെന്ന് അൽവലീദ് ബിൻ തലാൽ പറഞ്ഞു.

കഴിഞ്ഞ വർഷം 2020 ലോക തലത്തിൽ സാക്ഷ്യം വഹിച്ച എല്ലാ വെല്ലുവിളികൾക്കിടയിലും മാനുഷിക പ്രവർത്തനങ്ങളിൽ ഫൗണ്ടേഷന്റെ പങ്ക് വളരെ ഫലപ്രദമായിരുന്നുവെന്ന് അൽ-വലീദ് രാജകുമാരൻ കൂട്ടിച്ചേർത്തു.

41 വർഷം നീണ്ടുനിന്ന യാത്രയിൽ, 189 രാജ്യങ്ങളിൽ ഫൗണ്ടേഷൻ അതിന്റെ പ്രവർത്തനം പൂർത്തിയാക്കി. 16.5 ബില്യൺ റിയാലിലധികം തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു, കൂടാതെ ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ഗുണഭോക്താക്കളിൽ എത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. 365 രാജ്യാന്തര പങ്കാളികളുടെ സഹായത്തോടെ നിലവിൽ നടപ്പാക്കുന്ന 60-ലധികം പദ്ധതികൾക്ക് പുറമെ മറ്റു പല ആയിരത്തിലധികം പദ്ധതികൾ ഇതുവരെ നടപ്പാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.