സഊദി പ്രവാസികളുടെ ഇഖാമയും റീ എൻട്രിയും പുതുക്കി നൽകുന്നത് തുടരുന്നു

0
4858

റിയാദ്: സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ആശ്വാസ പ്രഖ്യാപനത്തിന്റെ ഭാഗമായി നാട്ടിൽ കുടുങ്ങിയ സഊദി പ്രവാസികളുടെ ഇഖാമയും റീ എൻട്രിയും പുതുക്കി നൽകുന്നത് തുടരുന്നു. നേരത്തെ പലർക്കും പുതുക്കി ലഭ്യമായിരുന്നുവെങ്കിലും ചിലർക്ക് ലഭ്യമാക്കാതിരുന്നതോടെ നിരാശയിൽ കഴിഞ്ഞിരുന്നവർക്കാണ് ഇപ്പോൾ ആശ്വാസമായി പുതുക്കി ലഭിച്ചത്.

നേരത്തെ ലഭിക്കാതിരുന്ന അത്തരക്കാരിൽ പലർക്കും ഇപ്പോഴും ഓട്ടോമാറ്റിക് ആയി ഇഖാമയും റീ എൻട്രിയും പുതുക്കി ലഭിക്കുന്നുണ്ട്. ഏറ്റവും ഒടുവിലെ പ്രഖ്യാപന പ്രകാരമുള്ള നവംബർ 30 വരെയാണ് റി എൻട്രി വിസകളും ഓട്ടോമാറ്റിക്കായി സൗജന്യമായി പുതുക്കി ലഭിക്കുന്നത്.

കഴിഞ്ഞ ജൂലൈ 31 നു കാലാവധി അവസാനിച്ച റി എൻട്രി വിസകളും പുതുക്കൽ ആരംഭിച്ചതായി പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇവർക്ക് റി എൻട്രി വിസാ കാാലാവധിയും ഇഖാമയും നവംബർ 30 വരെ പുതുക്കി ലഭിച്ചതായാണ് വിവരം. നേരത്തെ പലരുടെയും ഇഖാമകളും റി എൻട്രിയും ഓട്ടോമാറ്റിക്കായി നവംബർ 30 വരെ പുതുക്കി നൽകിയിരുന്നെങ്കിലും ഇക്കഴിഞ്ഞ ജൂലൈ 31 നു കാലാവധി അവസാനിച്ചവരുടേത് ഇത് വരെ പുതുക്കി ലഭിച്ചിട്ടില്ലായിരുന്നു.

നാട്ടിലുള്ളവരുടെ ഇഖാമ, റീ എൻട്രി പുതുക്കിയോ എന്ന് എങ്ങനെ പരിശോധിക്കാം