സഊദിയിൽ മഴക്ക് വേണ്ടിയുള്ള നിസ്കാര സമയം പ്രഖ്യാപിച്ചു

0
1006

റിയാദ്: സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച നടക്കുന്ന മഴക്ക് വേണ്ടിയുള്ള നിസ്കാര സമയം ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം പ്രഖ്യാപിച്ചു. സൂര്യോദയത്തിന് ശേഷം 15 മിനിറ്റിനു ശേഷമാണ് പള്ളികളിൽ മഴ നിസ്കാരം നടക്കുക.

മുൻകരുതൽ നടപടികൾ പാലിച്ചുകൊണ്ടും പള്ളികളിൽ പോകുന്നവരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ അധികാരികൾ അംഗീകരിച്ച ആരോഗ്യ പ്രോട്ടോക്കോളുകൾ പ്രയോഗിച്ചും ആരാധകരെ സ്വീകരിക്കാൻ മസ്ജിദ് ജീവനക്കാർ പള്ളികൾ ഒരുക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.