സഊദിയിൽ വലതുവശത്ത് സ്റ്റിയറിംഗുള്ള വാഹനങ്ങള്‍ക്ക് ഇറക്കുമതി വിലക്ക്

0
2541

റിയാദ്: വലതുവശത്ത് സ്റ്റിയറിംഗുള്ള വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതായി സഊദി സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സഊദിയില്‍ നിയമാനുസൃതം കഴിയുന്ന വിദേശികള്‍ ബസുകളും ലോറികളും ഈ ഗണത്തില്‍ പെടുന്ന മറ്റു വാഹനങ്ങളും ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്.

കൂടാതെ, കവചിത വാഹനങ്ങൾ, മോഷ്ടിച്ച വാഹനങ്ങൾ, ടാക്‌സി സര്‍വീസിന് ഉപയോഗിച്ച വാഹനങ്ങൾ, പോലീസ് ഉപയോഗിച്ച വാഹനങ്ങൾ എന്നിവക്കും ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതായും കസ്റ്റംസ് അറിയിച്ചു. സാങ്കേതിക പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം വെള്ളത്തില്‍ മുങ്ങിയത്, അപകടത്തില്‍ പെട്ടത്, അഗ്നിബാധക്ക് വിധേയമായത്, മറിഞ്ഞത്, ബോഡിയില്‍ കേടുപാടുകള്‍ സംഭവിച്ചത് എന്നീ ഇനങ്ങളില്‍ പെട്ട വാഹനങ്ങളും സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പോലുള്ള എംബ്ലങ്ങള്‍ പതിച്ച വാഹനങ്ങളൾ, പുറംബോഡിയില്‍ കേടുപാടുകളുള്ള വാഹനങ്ങളുടെ ഇറക്കുമതിക്കും വിലക്കുണ്ട്.