ജിദ്ദ: അപകടത്തിൽ പെട്ട കാറിൽ നിന്ന് തെറിച്ചു വീണ യുവാവിന് ദാരുണാന്ത്യം. ജിദ്ദയിൽ ഇന്ന് രാവിലെയാണ് ഏവരുടെയും നെഞ്ചിടിപ്പിക്കുന്ന വിധത്തിൽ അപകടം നടന്നത്. തിങ്കളാഴ്ച രാവിലെ ഏകദേശം 10:30 ഓടെ ജിദ്ദ – മക്ക റോഡിൽ ടെക്നിക്കൽ കോളേജിന് സമീപം സെക്കൻഡറി ലൈനിൽ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് കാറിന്റെ ഡ്രൈവർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. വാഹനത്തിന്റെ ഡ്രൈവർ സഊദി യുവാവാണെന്നാണ് വിവരം.
വാഹനം തെന്നിമാറി നടപ്പാതയിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം. അപാകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ പറന്നു വീണു നിരവധി തവണ തലകീഴായി ഉരുണ്ടു മറിയുകയും അതിനിടെ ഡ്രൈവർ കാറിൽ നിന്ന് തെറിച്ചു പോകുകയുമായിരുന്നു. ഏകദേശം സമീപത്തെ സ്ട്രീറ്റ് ലൈറ്റിന്റെ ഉയരത്തിലാണ് ഇദ്ദേഹം വായുവിൽ ഉയർന്നത്. കാണുന്നവർക്ക് തന്നെ ഞെട്ടൽ ഉളവാക്കുന്നതാണ് സംഭവം.






