തിരുവനന്തപുരം: പ്രവാസികൾക്കായി നോർക്ക പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ചു. നോര്‍ക്ക പ്രവാസി ഭദ്രത പേള്‍ എന്ന പേരിലാണ് പുതിയ പദ്ധതി അറിയപ്പെടുക. കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായപ ലഭിക്കുന്നതാണ് പുതിയ പദ്ധതി എന്ന് നോർക്ക അറിയിച്ചു.
കുടുംബശ്രീ വെബ്സൈറ്റിലോ സി.ഡി.എസിലോ ലഭിക്കുന്ന നിശ്ചിത അപേക്ഷാ ഫോറം വഴിയാണ് വായ്പക്ക് അപേക്ഷിക്കേണ്ടത്.
പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം സി.ഡി.എസില്‍ സമര്‍പ്പിക്കാം. സംരംഭക പരിശീലനം ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് https://www.kudumbashree.org/pearl എന്ന ലിങ്കിൽ കയറിയാൽ അറിയാവുന്നതാണ്.





