വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കൽ; തവക്കൽന മുന്നറിയിപ്പ്

0
3179

റിയാദ്: വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അതീവ സൂക്ഷ്‌മത പാലിക്കണമെന്ന മുന്നറിയിപ്പുമായി തവക്കൽന ആപ്. സഊദിയിലെ വ്യക്തി ജീവിതത്തിന്റെ ഭാഗമായ തവക്കൽന ആപ്ലിക്കേഷനിൽ നിലവിൽ വിവിധങ്ങളായ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേ തുടർന്നാണ് ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ കർശനമായ സൂക്ഷ്‌മത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആപ്ലിക്കേഷൻ രംഗത്തെത്തിയത്.

ആപ്പിലെ വിവരങ്ങൾ കൈമാറുമ്പോൾ സൂക്ഷിക്കണമെന്നും വിശ്വനീയമായ കേന്ദ്രങ്ങളിലേക്ക് മാത്രമേ സ്വകാര്യ വിവരങ്ങൾ കൈമാറാവൂ എന്നും തവക്കൽന ഇന്ന് പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. സ്വകാര്യമായി മാത്രമേ ഇത്തരം കാര്യങ്ങൾ ഷെയർ ചെയ്യാവൂ എന്നും തവക്കൽന പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.