ശസ്ത്രക്രിയ വിജയകരം, ആഇശ ഇനി വളരും സാധാരണ കുട്ടികളെ പോലെ

കുട്ടിയെ പുറത്തെത്തിച്ചപ്പോൾ വികാര നിർഭരമായ നിമിഷങ്ങൾ, വീഡിയോ

0
2144

റിയാദ്: ഇരട്ട അവയവങ്ങളുമായി ജനിച്ച പിഞ്ചു കുട്ടിയുടെ ശസ്ത്രക്രിയ വിജയകരം. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രത്യേക നിർദേശപ്രകാരം യമനിലെ അൽ മഹ്‌റ ഗവർണറേറ്റിൽ നിന്നുള്ള ആഇശ അഹമ്മദ് സയീദ് മഹ്‌മൂദ്‌ എന്ന പിഞ്ചു കുഞ്ഞിന്റെ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ റോയൽ കോർട്ട് ഉപദേശകനും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറുമായ ഡോ: അബ്ദുല്ല അൽ റബീഅ അറിയിച്ചു.

ശസ്ത്രക്രിയക്ക് മുമ്പ്

ഇടുപ്പിൽ ഇരട്ട കാലുകളുമായി ജനിച്ച കുട്ടിയുടെ ശസ്ത്രക്രിയ റിയാദ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ മിനിസ്ട്രി ഓഫ് നാഷണൽ ഗാർഡിന് കീഴിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻ ഹോസ്പിറ്റലിൽ ആണ് നിർവ്വഹിച്ചത്. എട്ടര മണിക്കൂർ നീളുന്ന ശസ്‌ത്രക്രിയയിൽ 25 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും സാങ്കേതിക വിദഗ്ധരും നഴ്സിംഗ് സ്റ്റാഫും പങ്കാളികളായിരുന്നു. എട്ട് ഘട്ടങ്ങളിലായിട്ടാണ് ശസ്‌ത്രക്രിയ നടത്തുന്നത്. ഇടുപ്പിനു താഴെ മറ്റൊരു ഇരട്ട കാലുകളുമായാണ് ആയിഷ പ്രസവിക്കപ്പെട്ടത്. ഇത് വളരെ സൂക്ഷ്‌മമായി നീക്കം ചെയ്യുകയായിരുന്നു. ഇതോടെ സാധാരണ കുട്ടികളെ പോലെ ഇനി ഇവൾ വളരും.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്തിന്റെ മാനുഷികതയുടെ വ്യത്യസ്‌ത മുഖം വെളിപ്പെടുത്തുന്ന ഡോ: അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നടത്തുന്ന സംയോജിത ഇരട്ടകളുടെ അമ്പതാമത്തെ ശസ്ത്രക്രിയാ വേർതിരിക്കലാണിത്. ഈ കാലയളവിൽ 22 രാജ്യങ്ങളിൽ നിന്നുള്ള 117 സയാമീസ് ഇരട്ട കേസുകളെക്കുറിച്ചും പഠനങ്ങൾ നടന്നിട്ടുണ്ട്. നെഞ്ചിലും അടിവയറ്റിലുമായി ഒട്ടിച്ചേർന്ന ഇരട്ടകൾക്കായി അവസാനം നടത്തിയ ശാസ്ത്രക്രിയയും വിജയകരമായിരുന്നു.

വീഡിയോ