മഹാ സംഗമത്തിന് പുണ്യ നഗരി ഒരുങ്ങി; വിശുദ്ധ ഹജ്ജ് കർമ്മത്തിന് നാളെ തുടക്കം

0
1073

മക്ക: ആഗോള മഹാമാരിക്കിടെ ലോ​ക​മാ​കെ ആ​ശ്വാ​സ​ത്തി​നാ​യി പ്രാ​ർ​ഥ​ന​ക​ളി​ൽ അ​ഭ​യം തേ​ടു​ന്ന പ്ര​തി​സ​ന്ധി​കാ​ല​ത്ത്​ ച​രി​ത്ര​മാ​യി​ത്തീ​രു​ന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് നാളെ (ദുൽഹിജ്ജ 08) തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അല്ലാഹുവിന്റെ അതിഥികളായി ഒഴുകിയെത്തിയ തീർത്ഥാടക സംഗമത്തിന് സാക്ഷിയാകാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്.. പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഞായറാഴ്ച്ച തുടക്കം കുറിക്കുന്നതിന് മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർ ഇന്നും നാളെയുമായി വിശുദ്ധ മക്കയിൽ എത്തിച്ചേരും. ദൂരദിക്കുകളിൽ നിന്നുള്ള ഹാജിമാർ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ യാത്ര തിരിച്ചിരുന്നു. കിഴക്കൻ പ്രവിശ്യകളിൽ നിന്നടക്കം പുറപ്പെട്ട ഹാജിമാർ നേരെ മദീന സിയാറത്തിന് ശേഷമാണ് മക്കയിലേക്ക് തിരിക്കുക.

കൊവിഡ് പ്രോട്ടോകോളുകൾ പൂർണ്ണമായും പാലിച്ച് തിരക്കുകളില്ലാതെ വ്യക്തമായ പ്ലാനിങ്ങോടെയാണ് തീർത്ഥാടകരുടെ നീക്കങ്ങൾക്ക് അനുമതി നൽകുന്നത്. ലോ​ക​ത്തിൻറെ വി​വി​ധ ഭാഗങ്ങളിൽ ​നി​ന്ന്​ ഒ​ഴു​കി​യെ​ത്തു​ന്ന 30 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ സം​ഗ​മി​ക്കാ​റു​ള്ള ഹ​ജ്ജി​ന്​ ഇ​ത്ത​വ​ണ സഊദി​യി​ൽ നി​ന്നു​ള്ള 60,000 പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ അ​നു​മ​തി. ഞായറാഴ്ച്ച രാത്രി മിനായിൽ താമസിക്കുന്ന ഹാജിമാർ തിങ്കളാഴ്ച്ച പുലർച്ചെ മുതൽ അറഫാത്തിലേക്ക് യാത്രയാകും. തിങ്കളാഴ്ചയാണ്‌ ലോക മഹാ സംഗമമായ അറഫാ ദിനം.

മിനായിൽ ഹാജിമാരെ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് കീഴിൽ അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി. കടുത്ത നിയന്ത്രണത്തിലാണ് മിന, അറഫാത്ത്, മുസ്‌ദലിഫ എന്നിവിടങ്ങളിളിൽ തീർത്ഥാടകർക്കാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. മക്കയിൽ നിന്നും അഞ്ചുകിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന മിനായിൽ ഒരു ലക്ഷത്തിലധികം തമ്പുകളാണുള്ളത്. എങ്കിലും ഈ വർഷം മിനായിലെ കെട്ടിടങ്ങളിലാണ് കൂടുതൽ പേർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ആ​യി​ര​ക്ക​ണ​ക്കി​ന്​ മ​ല​യാ​ളി​ക​ൾ സ​ഹി​തം നി​ര​വ​ധി വി​ദേ​ശി​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ ഹ​ജ്ജി​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന്​ പാ​ക്കേ​ജു​ക​ളി​ലാ​യാ​ണ്​ ഇ​ത്ത​വ​ണ ഹ​ജ്ജി​നു​ള്ള തീ​ർ​ഥാ​ട​ക​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്.