സഊദി ബാർ അസോസിയേഷനിൽ ഇനി വിദേശികൾക്കും അംഗത്വം

0
1105

റിയാദ്: സഊദിയിൽ ബാർ അസോസിയേഷനുകളിലും വിദേശികൾക്ക് അംഗത്വം നൽകാൻ അനുമതി. ചൊവ്വാഴ്ച നടന്ന കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിലാണ് സഊദി ഇതര രാജ്യക്കാർക്ക് കൂടി അടിസ്ഥാന അംഗത്വത്തിൽ ഉൾപ്പെടുത്താൻ അംഗീകാരം നൽകിയത്.

ബാർ കൗൺസിൽ അടിസ്ഥാന അംഗത്വത്തിന്റെ നിർവചനത്തിൽ നിന്ന് “സഊദികൾ” എന്ന വാക്ക് ഒഴിവാക്കികൊണ്ടാണ് പുതിയ തീരുമാനം. സഊദി ബാർ അസോസിയേഷന്റെ ഓർഗനൈസേഷന്റെ മൂന്നാമത്തെ ആർട്ടിക്കിളിലാണ് ഭേദഗതി വരുത്തിയത്.

നിർദ്ദിഷ്ട വാർഷിക അംഗത്വ ഫീസ് അടച്ച കിംഗ്ഡത്തിലെ നിയമപരമായ തൊഴിൽ അഭ്യസിക്കാൻ ലൈസൻസുള്ള സഊദി അഭിഭാഷകർക്ക് അടിസ്ഥാന അംഗത്വം നിലവിലുണ്ട്. അതോടൊപ്പമാണ് രാജ്യത്ത് നിയമപരമായ തൊഴിൽ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്ന എല്ലാവർക്കും അഫിലിയേഷൻ അംഗത്വം നൽകാനുള്ള തീരുമാനം.