ഇസ്പാഫിനു പുതിയ ഭാരവാഹികൾ

ജിദ്ദ: ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം ( ഇസ്പാഫ് ) ജിദ്ദയ്ക്ക് പുതിയ സാരഥികളായി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് മെഡിക്കൽ റിഹാബിലിറ്റേഷൻ സയൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ: മുഹമ്മദ് ഫൈസൽ (പ്രസിഡന്റ്), പ്രശസ്‌ത മെന്ററും ട്രെയ്‌നറുമായ എഞ്ചി. മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), മുഹമ്മദ് റിയാസ് (ട്രഷറർ).

മറ്റു ഭാരവാഹികളായി അഹമ്മദ് യൂനുസ്, ഷിജോ ജോസഫ് (വൈസ് പ്രസിഡന്റുമാർ), ശിഹാബ് പി.സി, ഷഹീർ ഷാ (ജോ: സെക്രട്ടറിമാർ), നജീബ് വെഞ്ഞാറമൂട് (മീഡിയ & പബ്ലിക് റിലേഷൻ), സാബിർ മുഹമ്മദ് (സാംസ്കാരികം), റിഷാദ് അലവി (പ്രോഗ്രാം), അസ്‌കർ (സ്പോർട്സ് ), അബ്ദുൽ ഗഫൂർ വളപ്പൻ (അഡ്മിൻ & ലോജിസ്റ്റിക് ), അൻവർ ഷജ (സ്കൂൾ ലൈസൺ), റഫീഖ് പെരൂല് ( ഐ.ടി & സോഷ്യൽ മീഡിയ ) എന്നിവരെയും ഇക്കഴിഞ്ഞ ജനറൽ ബോഡിയിൽ വെച്ചു തിരഞ്ഞെടുത്തു. കൂടാതെ ഉപദേശക സമതി അംഗങ്ങളായി സലാഹ് കാരാടൻ, എഞ്ചി. അസൈനാർ അങ്ങാടിപ്പുറം, അബ്ദുൽ അസീസ് തങ്കയത്തിൽ, നാസർ ചാവക്കാട്, എഞ്ചി. മുഹമ്മദ് ബൈജു , പി. എം മായിൻകുട്ടി തുടങ്ങിയവവരെയും തിരഞ്ഞെടുത്തു.

ആധുനിക വെല്ലുവിളികളെ ഉൾക്കൊണ്ടുകൊണ്ട് ന്യൂതനമായ ആശയങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഇന്ത്യൻ വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര കഴിവുകളെ ഉത്തേജിപ്പിക്കുവാൻ ആവതു ശ്രമമുണ്ടാവുമെന്ന് പുതിയ ചുമതലകൾ ഏറ്റെടുത്തുകൊണ്ട് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയീച്ചു. സലാഹ് കാരാടൻ, അബ്ദുൽ അസീസ് തങ്കയത്തിൽ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.