പ്രതിഷേധക്കാർ പിന്തുടർന്ന് തല്ലിച്ചതച്ചു, രക്ഷപ്പെടാൻ നേപ്പാൾ ധനമന്ത്രി നഗ്നനായി നദിയിലേക്ക് ചാടി | VIDEO

0
6

പ്രതിഷേധക്കാരുടെ ആക്രമണത്തെ തുടർന്ന് നേപ്പാൾ ധനമന്ത്രി നഗ്നനായി നദിക്ക് കുറുകെ ഓടി. എങ്ങനയെങ്കിലും ആക്രമികളിൽ നിന്ന് രക്ഷ പ്പെടാനായാണ് അദ്ദേഹം ജീവൻ പണയപ്പെടുത്തി മുന്നിൽ കണ്ട നദിയിലേക്ക് ചാടിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

സ്വയം രക്ഷപ്പെടാൻ നദിയിലേക്ക് ചാടാൻ തീരുമാനിച്ച നേപ്പാൾ ധനമന്ത്രിയെ കാഠ്മണ്ഡുവിലെ രോഷാകുലരായ പ്രതിഷേധക്കാർ ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. അഴിമതി ആരോപണങ്ങൾ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, സോഷ്യൽ മീഡിയ നിരോധനം എന്നിവയ്‌ക്കെതിരെ ജനകീയ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെയാണിത്.

നേപ്പാളിൽ പ്രക്ഷോഭകാരികൾ മുന്‍ പ്രധാനമന്ത്രി‌ ജലനാഥ് ഖനാലിന്റെ വീടിനു തീയിട്ടതിനെ തുടർന്ന് വീട്ടിനുള്ളിലുണ്ടായിരുന്ന ജലനാഥ് ഖനാലിന്റെ ഭാര്യ റാബി ലക്ഷ്മി ചിത്രകാർ വെന്തുമരിച്ചു. യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു. പ്രധാനമന്ത്രി കെ.പി.ശർമ ഒലിക്കു പിന്നാലെ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതോടെ നേപ്പാൾ രാഷ്ട്രീയ പ്രതിസന്ധിയിലാണ്.

സമൂഹമാധ്യമ നിരോധനത്തിനു പിന്നാലെ നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് തലസ്ഥാനമായ കഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. സമൂഹമാധ്യമ നിരോധനത്തിനും രാഷ്ട്രീയ നേതാക്കളുടെ അഴിമതിക്കും എതിരെ യുവാക്കളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമെമ്പാടും വ്യാപിക്കുകയാണ്.

ഇന്നലെ പാർലമെന്റിനു നേരെ നടന്ന മാർച്ചിൽ സംഘർഷമുണ്ടായതോടെ പൊലീസ് നടത്തിയ വെട‌ിവയ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പ്രക്ഷോഭം കൂടുതൽ രൂക്ഷമായതിനു പിന്നാലെയാണ് പ്രധാനമന്ത്രി ശർമ ഒലി രാജി പ്രഖ്യാപിച്ചത്. പ്രക്ഷോഭകാരികൾക്കൊപ്പം സൈന്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.

പ്രതിഷേധക്കാർ പിന്തുടർന്ന് തല്ലിച്ചതച്ചു, രക്ഷപ്പെടാൻ നേപ്പാൾ ധനമന്ത്രി നഗ്നനായി നദിയിലേക്ക് ചാടി | VIDEO👇