ദോഹ: ഇന്ത്യ- ഖത്തർ എയര്‍ ബബിള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി പുതുക്കിയതെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ അറിയിച്ചു. എയര്‍ ബബിള്‍ കരാര്‍ പുതുക്കുന്നതിലെ അനിശ്ചിതത്വം കാരണം ഇന്നു രാവിലെയുള്ള ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് മുടങ്ങിയിരുന്നു.
നിലവിലെ എയര്‍ ബബിള്‍ കരാര്‍ ജൂണ്‍ 30 ന് അവസാനിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ന്ന്നാ മുതൽ സർവ്വീസുകളിൽ അനിശ്ചിതത്വം നില നിന്നിരുന്നത്. എയർ ബബ്ൾ ഒരു മാസത്തേക്ക് കൂടി പുതുക്കിയതോടെ വിമാന സർവ്വീസ് കരാർ പ്രകാരമുള്ള സർവ്വീസുകൾ തുടരും.