അസീർ: അബഹയിൽ രണ്ട് ദിവസമായി തുടരുന്ന തീപിടുത്തം പൂർണ്ണമായും അണക്കാനായില്ല. തീ കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ജനവാസ മേഖലക്ക് സമീപം എത്തിയതായാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അബഹയിലെ തീപ്പിടുത്തം അൽ ജറാ പാർക്കിലേക്ക് കൂടി പടർന്നു, തീ അണക്കാനുള്ള ശ്രമം തുടരുന്നു, വീഡിയോ
പ്രിൻസ് സുൽത്താൻ പാർക്കിൽ ഉണ്ടായ തീപ്പിടുത്തം അതേ നഗരത്തിലെ അൽ ജറാ പാർക്കിലേക്ക് കൂടി പടർന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു. ശക്തമായ കാറ്റാണ് തീ പടരാൻ കാരണം. തീ നിയന്ത്രണവിധേയമാക്കുന്നതും മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതുമായ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
രണ്ട് പാർക്കുകളും പരസ്പരം അകലെയാണെങ്കിലും എന്നാൽ നീണ്ടു നിൽക്കുന്ന മരങ്ങളിലൂടെയാണ് മറ്റൊരു പാർക്കിലേക്ക് എത്തിച്ചേർന്നത്.
വീഡിയോ
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Ct6dOJkNF2jAKzFMVBXcBr