എഐജി അശ്ലീല സന്ദേശം അയച്ചെന്ന പരാതി; വനിത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി

0
7

തിരുവനന്തപുരം: എഐജി വി.ജി വിനോദ് കുമാർ മോശം മെസ്സേജുകൾ അയച്ചെന്ന പരാതിയിൽ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിനോദ് കുമാർ അയച്ച മെസ്സേജ് ദുരുദ്ദേശപരമായിരുന്നുവെന്ന് പരാതിക്കാർ മൊഴി നൽകി. വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും കൈമാറിയിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പൊലീസ് ആസ്ഥാനത്തെത്തി പരാതിക്കാർ മൊഴി നൽകിയത്. വിനോദ് കുമാറിന്റെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. ഗുഡ്‌മോർണിംഗ്, ഗുഡ്‌നൈറ്റ് സന്ദേശങ്ങൾ മാത്രമാണ് താൻ അയച്ചതെന്നും ബ്രോഡ്കാസ്റ്റ് മെസേജ് ആയിരുന്നുവെന്നുമായിരുന്നു വിനോദ് കുമാർ നൽകിയ മൊഴി. എസിപി മെറിൻ ജോസഫാണ് പരാതി രേഖപ്പെടുത്തിയത്. റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും.