അബഹയിലെ തീപ്പിടുത്തം അൽ ജറാ പാർക്കിലേക്ക് കൂടി പടർന്നു, തീ അണക്കാനുള്ള ശ്രമം തുടരുന്നു, വീഡിയോ

0
1718

അസീർ: അബഹയിൽ ഇന്നലെയുണ്ടായ തീപ്പിടുത്തം കൂടുതൽ മേഖലയിലേക്ക് വ്യാപിച്ചു. പ്രിൻസ് സുൽത്താൻ പാർക്കിൽ തീപ്പിടുത്തം അതേ നഗരത്തിലെ അൽ ജറാ പാർക്കിലേക്ക് കൂടി പടർന്നതായി അൽ ഇഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു. ശക്തമായ കാറ്റാണ് തീ പടരാൻ കാരണം.

തീ നിയന്ത്രണവിധേയമാക്കുന്നതും മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതുമായ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. രണ്ട് പാർക്കുകളും പരസ്പരം അകലെയാണെന്നും എന്നാൽ നീണ്ടു നിൽക്കുന്ന മരങ്ങളിലൂടെയാണ് മറ്റൊരു പാർക്കിലേക്ക് എത്തിച്ചേർന്നത്.

സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരുടെയും പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വനങ്ങളുടെ നടുവിൽ പാതകൾ തുറക്കാൻ ആസിർ മുനിസിപ്പാലിറ്റിയുടെയും ഗതാഗത മന്ത്രാലയത്തിന്റെയും വാഹനങ്ങളും ഉപകരണങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് അൽ ഇഖ്ബാരിയ റിപ്പോർട്ട് ചെയ്തു.

വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here