റിയാദ്: സഊദിയിലെ ജനപ്രിയ ഓൺലൈൻ പെയ്മെന്റ് സംവിധാനമായ എസ് ടി സി പേ ഇനി ഡിജിറ്റൽ ബാങ്ക് ആയി പ്രവർത്തിക്കും. സഊദി കേന്ദ്ര ബാങ്ക് ഇതിനുള്ള അംഗീകാരം നൽകിയതോടൊപ്പം സഊദി മന്ത്രി സഭ അംഗീകരിക്കുകയും ചെയ്തതോടെയാണ് ഡിജിറ്റൽ ബാങ്ക് എന്ന രൂപത്തിലേക്ക് എസ്ടിസി പേ മാറിയത്. ഇതോടെ ഇത് വരെ ഡിജിറ്റൽ പേമെന്റ് കമ്പനിയായി പ്രവർത്തിച്ചിരുന്ന എസ്ടിസി പേ ഇനി ലോക്കൽ ഡിജിറ്റൽ ബാങ്ക് (എസ്ടിസി ബാങ്ക്) ആയി പ്രവർത്തനം തുടരും.
2.5 ബില്ല്യൺ റിയാലിന്റെ മൂലധനമുള്ള കിംഗ്ഡത്തിലെ ബാങ്കിംഗ് ബിസിനസ്സ് മേഖലയാണ് എസ്ടിസി ബാങ്കിങ് മേഖലയെന്ന് ധനമന്ത്രിയും സാമ്പത്തിക മേഖല വികസന പദ്ധതി മേധാവിയുമായ മുഹമ്മദ് അൽ ജദ്ആൻ, സെൻട്രൽ ബാങ്ക് ഗവർണർ ഡോ: ഫഹദ് അൽ മുബാറക് എന്നിവർ വെളിപ്പെടുത്തി.
1.5 ബില്യൻ റിയാൽ മൂലധനമുള്ള അബ്ദുൾ റഹ്മാൻ ബിൻ സഅദ് അൽ റഷീദ് ആൻഡ് സൺസ് കമ്പനിയുടെ നേതൃത്വത്തിൽ നിരവധി കമ്പനികളും നിക്ഷേപകരും ഉൾകൊള്ളുന്ന ബാങ്കിംഗ് ബിസിനസ്സ് രംഗത്തെ പ്രാദേശിക ഡിജിറ്റൽ ബാങ്ക് ആയി പ്രവർത്തിക്കാൻ അനുവാദം കൊടുത്ത സഊദി ഡിജിറ്റൽ ബാങ്ക് ആണ് രണ്ടാമത്തെ ഡിജിറ്റൽ ബാങ്ക്.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക