റിയാദ്: സഊദിയിൽ സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശി മുങ്ങി മരിച്ചു. കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് വാദി ദവാസിറിൽ ടാങ്കില്‍ കുളിക്കവെ മുങ്ങിമരിച്ചത്. വാദി ദവാസിറില്‍ എയര്‍പോര്‍ട്ടിനടുത്തെ കൃഷിയിടത്തില്‍ 12 മീറ്റര്‍ ആഴമുള്ള ടാങ്കില്‍ സുഹൃത്തുക്കളുമൊത്ത് കുളിച്ചുകൊണ്ടിരിക്കെ പ്രവീണ്‍ താഴ്ന്നു പോവുകയായിരുന്നു.
സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമം നടക്കുന്നു.




