കൊവിഡ് വീണ്ടും രൂക്ഷമായി; ഒമാനിൽ ഇന്ന് മുതൽ വീണ്ടും രാത്രി കാല കർഫ്യു

0
1166

മസ്​കത്ത്​: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ രാത്രി കാല കർഫ്യു വീണ്ടും പ്രഖ്യാപിച്ച് ഭരണകൂടം. ഇന്ന് മുതൽ അനിശ്ചിതകാല രാത്രി കാല കർഫ്യു ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഇന്ന് മുതൽ രാത്രി എട്ട്​ മുതൽ പുലർച്ചെ നാലുവരെ വ്യക്​തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം അനുവദിക്കുകയില്ല.

ഇതോടൊപ്പം എല്ലാ വാണിജ്യ സ്​ഥാപനങ്ങളും പൊതുസ്​ഥലങ്ങളും അടച്ചിടുകയും വേണം. എന്നാൽ, ഹോം ഡെലിവറിയും മുൻകാല വിലക്കുകളിൽ ഇളവുണ്ടായിരുന്ന വിഭാഗങ്ങളെയും യാത്രാവിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്​. കൊവിഡ്​ പശ്​ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യ മേഖല കനത്ത സമ്മർദത്തിലാണെന്ന്​ സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here