കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ കൊവിൻ സൈറ്റിൽ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ തെറ്റ് തിരുത്തി പ്രിന്റ് എടുക്കാനുള്ള സംവിധാനം നിലവിൽ വന്നു. പേര്, ജനനതിയ്യതി, ജെൻഡർ, ഐ ഡി പ്രൂഫ് നമ്പർ എന്നിവയിൽ തെറ്റുകളുള്ള ഏതെങ്കിലും രണ്ടു കാര്യങ്ങൾ മാത്രമാണ് തിരുത്താൻ സാധിക്കുക. എന്നാൽ, ഒരു തവണ തിരുത്തിയാൽ പിന്നീട് തിരുത്തൽ സാധ്യമല്ല. അതായത് പിന്നീട് വല തെറ്റും ഉണ്ടെന്ന് കണ്ടെത്തിയാൽ പിന്നീട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നർത്ഥം. അതിനാൽ പ്രവാസികൾ പൂർണ്ണമായും കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരിക്കണം നടപടികൾ പൂർത്തീകരിക്കേണ്ടത്. ഇതേ സൈറ്റ് വഴി തന്നെ വാക്‌സിൻ എടുത്ത സമയത്ത് പാസ്പോർട്ട് കൊടുക്കാത്തവർക്ക് പാസ്പോർട്ട് നമ്പർ കൊടുക്കാനും സാധിക്കും.
ഘട്ടങ്ങൾ അറിയാം
1: https://cowin.gov.in എന്ന സൈറ്റിൽ പ്രവേശിക്കുക.
2: Register/Sign in youself എന്നതിൽ ക്ലിക്ക് ചെയത് നേരത്തെ വാക്‌സിൻ എടുക്കാൻ വേണ്ടി നൽകിയിട്ടുള്ള മൊബൈൽ നമ്പർ നൽകുക. ലഭിക്കുന്ന OTP എന്റർ ചെയ്യുക, ശേഷം Verify & proceed ബട്ടൺ ക്ലിക്ക് ചെയ്യുക.
3: ശേഷം ലഭ്യമാകുന്ന പേജിൽ പേര്, റഫറൻസ് ഐഡി, ജന തിയ്യതി, ഫോട്ടോ ഐഡി (ആധാർ), ഐ ഡി നമ്പർ എന്നിവ കാണാനാകും. ഇവയിൽ തെറ്റുകൾ ഉണ്ടെങ്കിൽ ഏതെങ്കിലും രണ്ടു കാര്യങ്ങളിൽ നമുക്ക് തിരുത്തലുകൾ സാധ്യമാകും.
4: അതിനായി ഇതേ പേജിലെ മുകളിൽ കൊടുത്തിരിക്കുന്ന Raise an Issue ക്ലിക്ക് ചെയ്യുക,
5: അതിൽ തിരുത്തൽ സാധ്യമായവ,
Certificate Correction (പേരിലോ ജനതിയ്യതിയിലോ, ഫോട്ടോ ഐഡി നമ്പർ, ജെൻഡർ എന്നിവ തിരുത്താം),
MergeMultipple Dose#11 ProvisionalCertificate (നേരത്തെ വ്യത്യസ്‍തമായ റഫറൻസ് നമ്പർ നൽകി വാക്സിൻ എടുത്തവർക്ക് ഒറ്റ ഫയൽ ആക്കി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.
Add Passport Details (നേരത്തെ വാക്‌സിൻ എടുത്ത സമയത്ത് ആധാർ, മറ്റു പ്രൂഫുകൾ നല്കിയവർക്കാണ് അത് മാറ്റുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കേണ്ടത്.
വിശദമായി നോക്കാം, ഉദാ:
6: Certificate Correction (പേരിലോ ജനതിയ്യതിയിലോ, ഫോട്ടോ ഐഡി നമ്പർ, ജെൻഡർ എന്നിവ തിരുത്താം)
Certificate Correction സെലെക്റ്റ് ചെയ്യുക
തൊട്ടടുത്ത പേജിലെ Select the member ക്ലിക്ക് ചെയ്‌തു തിരുത്തേണ്ട ആളെ സെലെക്റ്റ് ചെയ്യുക, Correction in Certificate ക്ലിക്ക് ചെയ്യുക, അപ്പോൾ വരുന്ന Self correction ഭാഗത്ത് വരുന്ന പേര്, ജനന തിയ്യതി, ജെൻഡർ, ഫോട്ടോ ഐ ഡി നമ്പർ എന്നിവയിൽ ഏതെങ്കിലും രണ്ടു കാര്യങ്ങൾ മാത്രമാണ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇവയിൽ ആവശ്യമുള്ളത് തിരുത്തലുകൾ വരുത്തി Enter ചെയ്യാനാകും. തുടർന്ന് Continue ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക, ഒരു തവണ മാത്രമേ നമുക്ക് മാറ്റം ചെയ്യാൻ സാധിക്കുകയുള്ളൂ. അതിനാൽ പ്രവാസികൾ പൂർണ്ണമായും കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരിക്കണം നടപടികൾ പൂർത്തീകരിക്കേണ്ടത്. തുടർന്ന് ഉടൻ തന്നെ തിരുത്തലുകൾക്ക് ശേഷമുള്ള സർട്ടിഫിക്കറ്റ് നമുക്ക് ഡൗൺ ലോഡ് ചെയ്യാനും സാധിക്കും.

സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക




