Saturday, 27 July - 2024

സഊദിയിലേക്ക് വരാൻ കഴിയാത്ത സന്ദർശക വിസക്കാർക്ക് വിസ കാലാവധി നീട്ടാം, സംവിധാനം സജ്ജമായി

റിയാദ്: യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് തങ്ങളുടെ വിസ കാലാവധി കഴിഞ്ഞതാണെങ്കിൽ ഓൺലൈൻ വഴി പുതുക്കാനുള്ള സംവിധാനം സജ്ജമായി. കാലാവധി കഴിഞ്ഞ ഇത്തരം വിസകൾ സ്വന്തം രാജ്യങ്ങളിൽ നിന്ന് തന്നെ പുതുക്കാനുള്ള സംവിധാനമാണ് സഊദി വിദേശ കാര്യ മന്ത്രാലയം സജ്ജീകരിച്ചത്. സഊദി ആഭ്യന്തര, ധനകാര്യ മന്ത്രാലയ സഹകരണത്തോടെയാണ് സൗജന്യമായി വിസക്കാലാവധി നീട്ടുന്നതിനുള്ള ഓൺലൈൻ സംവിധാനം സജ്ജീകരിച്ചത്.

ഉപയോഗിക്കാത്ത വിസകളുടെ സാധുത ജൂലൈ 31 വരെ സൗജന്യമായി നീട്ടാമെന്ന് സഊദി പ്രസ് ഏജൻസി ശനിയാഴ്ച അറിയിച്ചിരുന്നു. പ്രസ്താവന പ്രകാരം, രാജ്യത്തിന് പുറത്തുനിന്നുള്ള സന്ദർശകർക്ക് സേവനത്തിൽ നിന്ന് പ്രയോജനം നേടാനാകും. https://enjazit.com.sa/enjaz/extendexpiredvisa എന്ന വിസ ലിങ്കിൽ കയറിയാണ് കാലാവധി കഴിഞ്ഞ സന്ദർശക വിസ പുതുക്കേണ്ടത്.

രാജ്യത്തെ കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഫലങ്ങൾ ലഘൂകരിക്കാനുള്ള സഊദി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും ഏകോപിപ്പിച്ച് ആരംഭിച്ച ഇലക്ട്രോണിക് സേവനം.

സഊദി വാർത്തകൾ ഉടനടി ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകുക👇

https://chat.whatsapp.com/J7a6mES634h4OOzKciXxlN

Most Popular

error: