Saturday, 27 July - 2024

എസ് ഐ സി ഫലസ്തീൻ മേഖല സംഗമം സംഘടിപ്പിച്ചു

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ( എസ് ഐ സി) ഫലസ്തീൻ മേഖല കമ്മിറ്റി ഭാരവാഹികളുടെയും ഏരിയ കമ്മിറ്റിയിലെ പ്രധാന ഭാരവാഹികളുടെയും പ്രഥമ സംഗമം എസ് ഐ സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന യോഗം എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു.

‘സമസ്ത’യുടെ നേതാക്കൾ സൂക്ഷ്മതയുള്ളവരും ലളിത ജീവിതം നയിക്കുന്നവരും നിഷ്കളങ്കരും സമൂഹം ആദരിക്കുന്നവരും ആണെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയുടെ നേതാക്കൾ ജീവിച്ചു കാണിച്ചു തന്ന മാർഗത്തിൽ ജീവിച്ചാൽ ഇഹ – പര വിവിജയം നേടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് സാഹചര്യത്തിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ പ്രവാസികൾ പാലിക്കണമെന്നും വാക്‌സിൻ എടുക്കാൻ പ്രവാസികൾ മടിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യോഗത്തിൽ ഫലസ്തീൻ മേഖല കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുറഹ്മാൻ ഫൈസി വിളയൂർ അധ്യക്ഷത വഹിച്ചു.

കെ വി മുഹമ്മദ്‌ ദാരിമി തൃപ്പനച്ചി, മുഹമ്മദ്‌ ഓമശ്ശേരി, അബ്ദുൽ കരീം നീലാഞ്ചേരി, ബഷീർ മാസ്റ്റർ പനങ്ങാങ്ങര, മജീദ് പുകയൂർ, കുഞ്ഞാലി കുറ്റിപ്പുറം, കെ.പി അബ്ദുറഹ്മാൻ പുളിക്കൽ, മുഹമ്മദലി വലമ്പൂർ തുടങ്ങിയവർ വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സംസാരിച്ചു.

എസ് ഐ സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അൻവരി മോളൂർ, ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി തുടങ്ങിയവർ പ്രഭാഷണം നടത്തി.

മുസ്തഫ ഫൈസി ചേറൂർ പ്രാർത്ഥന നടത്തി. എസ് ഐ സി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഉസ്മാൻ എടത്തിൽ സ്വാഗതവും അൻവർ ഫൈസി നന്ദിയും പറഞ്ഞു.

ഖാലിദ് ബിൻ വലീദ്, റുവൈസ്, അൽ ഹംറ, ഹയ്യിന്നസീം, സൂഖുൽ ഗുറാബ്, മുഷ്‌രിഫ, മക്റോണ, റിഹാബ്, ബനൂ മാലിക് എന്നീ ഏരിയ കമ്മിറ്റികൾ ഉൾക്കൊള്ളുന്നതാണ് ഫലസ്തീൻ മേഖല.

Most Popular

error: