റിയാദ്: രാജ്യത്തെ വാക്‌സിനേഷൻ 1.54 കോടി കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനകം 15,432,191 ഡോസ് വാക്സിനുകളാണ് രാജ്യത്തെ വിവിധ പ്രവിശ്യകളിലായി നൽകിയിരിക്ക്ന്നത്. കഴിഞ്ഞ 24
മണിക്കൂറിനുള്ളി മാത്രം 15,6000 വാക്സിനുകളാണ് നൽകിയിരിക്കുന്നത്.
ഇപ്പോഴും രാജ്യത്തെ മുഴുവൻ ആളുകൾക്കും ഒന്നാം ഡോസ് നൽകുന്നതിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധ. 58 വയസിനു മുകളിലുള്ളവർക്കും മറ്റേതാനും തിരഞ്ഞെടുക്കപ്പെട്ട കാറ്റഗറിയുള്ളവർക്കും മാത്രമാണ് രണ്ടാം ഡോസ് നൽകുന്നത്. രാജ്യവ്യാപകമായി മുഴുവൻ ആളുകൾക്കും ഉടൻ തന്നെ രണ്ടാം ഡോസ് നൽകിതുങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും പതിനായിരം കടന്നു. വ്യാഴാഴ്ച മാത്രം 1,286 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 982 രോഗ മുക്തിയും 16 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 462,528 , രോഗമുക്തർ 444,792 , മരണം 7,519 എന്നിങ്ങനെയാണ്.