Thursday, 12 December - 2024

സഊദിയിൽ താപനില കൂടും, അടുത്തയാഴ്ച രണ്ടു പ്രവിശ്യകളിൽ ചൂട് 50 ഡിഗ്രി വരെയെത്തും

റിയാദ്: രാജ്യത്തെ അന്തരീക്ഷ താപ നില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക മക്ക, മദീന പ്രവിശ്യകളിൽ ആയിരിക്കും. അടുത്ത ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെഇവിടെ ശക്തമായ ചൂടായിരിക്കും അനുഭവപ്പെടുകയെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കി.

ഈ രണ്ടു പ്രവിശ്യകളിലും അന്തരീക്ഷ താപനില 47 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയിലായിരിക്കുമെന്നാണ് കണക്ക് കൂട്ടൽ. രണ്ട് പ്രവിശ്യകളിലും തീരപ്രദേശങ്ങളിലും കാറ്റ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

Most Popular

error: