ഇരു ഹറമുകളിലും ഓരോ നിസ്കാരങ്ങൾക്കും രണ്ട് ഇമാമുമാരെയും മൂന്ന് മുഅദ്ദിൻമാരെയും തയ്യാറാക്കി നിർത്താൻ ഉത്തരവ്

0
1029

മക്ക: ഇരു ഇരു ഹറമുകളിലും ഓരോ നിസ്കാരങ്ങൾക്കും രണ്ട് ഇമാമുമാരെയും മൂന്ന് മുഅദ്ദിൻമാരെയും തയ്യാറാക്കി നിർത്താൻ ഉത്തരവ്. ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ഡോ: അബ്ദുറഹ്മാൻ അൽ സുദൈസ് നിർദേശം നൽകി. കഴിഞ്ഞ ദിവസം മദീനയിലെ മസ്ജിദുന്നബവിയിൽ സുബ്ഹി നിസ്കാരം ആരംഭിക്കുന്നതിൽ അൽപം കാല താമസം ഉണ്ടായതിനു പിന്നാലെയാണ് കർശന നിർദേശം നൽകിയത്.

നിസ്കാരങ്ങളിൽ ഇവരുടെ സമയ ക്രമീകരണം കർശനമായി പാലിക്കപ്പെടണമെന്നും നിർദേശമുണ്ട്. ഓരോ നിർബന്ധ നിസ്കാരണങ്ങളിലും ഒരു ഇമാമിന് പുറമെ മറ്റൊരാൾ കൂടി തയ്യാറായി നിൽക്കണമെന്നും വാങ്ക് വിളിക്ക് മൂന്ന് പേരെ തയ്യാറാക്കി നിർത്തണമെന്നുമാണ് നിർദേശം.

ഇക്കാര്യങ്ങളിലെ നടപടിക്രമങ്ങൾ വേഗത്തിൽ നടപ്പാക്കണമെന്നും കാലതാമസം വരുത്താതിരിക്കണമെന്നും നിർദേശമുണ്ട്. ഇരു ഹറമുകളിലെയും പ്രാർത്ഥനകൾക്ക് ഭംഗം വരാതിരിക്കാനും സുഗമമായി നടക്കാനും ഇമാമുകൾക്കും മുഅദ്ദിനുകൾക്കുമിടയിൽ ഷെഡ്യൂളുകൾ ക്രമീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here