Saturday, 27 July - 2024

നിസ്കാരം അൽപം വൈകി, മസ്ജിദുന്നബവിയിൽ ഇമാം, മുഅദ്ദിൻ കാര്യ വിഭാഗം മേധാവികളെ പദവികളിൽ നിന്ന് നീക്കി

മദീന: മസ്ജിദുന്നബവിയിൽ ഇമാം, മുഅദ്ദിൻകാര്യ വിഭാഗം മേധാവിയെയും അണ്ടർ സെക്രട്ടറിയെയും നീക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചകൾ വരുത്തിയതാണ് ഇരുവർക്കുമെതിരായ ഇരു ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ: അബ്ദുറഹ്മാൻ അൽസുദൈസ് പദവികളിൽ നിന്ന് നീക്കി ഉത്തരവിറക്കിയത്. മസ്ജിദുന്നബവി ഇമാം, മുഅദ്ദിൻകാര്യ വിഭാഗത്തിന് നേരിട്ട് മേൽനോട്ടം വഹിക്കാനും ഈ വകുപ്പ് പുനഃസംഘടിപ്പിക്കാനും ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറിയെ ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച സുബ്ഹി നിസ്കാരം ആരംഭിക്കുന്നതിൽ അൽപം സമയം പിന്തിയതാണ് ഇരുവർക്കുമെതിരെ നടപടിക്ക് കാരണം. കൃത്യ നിർവ്വഹണത്തിലെ വീഴ്ചയായാണ് ഇത് വിലയിരുത്തുന്നത്. ഇതിന് പിന്നാലെ ഓരോ നിസ്കാരങ്ങൾക്കും അധിക ഇമാമുമാരെയും മുഅദ്ദിൻമാരെയും തയ്യാറാക്കി നിർത്താനും സുദൈസ് ഉത്തരവിട്ടു.

Most Popular

error: