Friday, 13 September - 2024

രാജ്യത്ത് രണ്ടാം ഡോസ് വാക്സിൻ എപ്പോൾ നൽകിത്തുടങ്ങും; സഊദി ആരോഗ്യ മന്ത്രിയുടെ മറുപടി കേൾക്കാം

റിയാദ്: രാജ്യത്ത് വലിയ അളവിൽ വാക്സിനുകൾ ലഭ്യമാകുമ്പോൾ രണ്ടാമത്തെ ഡോസ് നൽകുമെന്ന് സഊദി ആരോഗ്യ മന്ത്രി വ്യക്തമാക്കി. വളരെ ഫലപ്രദമായ വാക്സിനുകൾ ലഭ്യമാക്കുന്നതിൽ സഊദി അറേബ്യ ശ്രദ്ധാലുവാണെന്നും ഇതിനകം 14 ദശലക്ഷം പേർക്ക് ആദ്യ തവണ വാക്സിൻ ലഭിച്ചുവെന്നും ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ അറിയിച്ചു.

വാക്സിനേഷന്റെ ആദ്യ ഡോസ് ധാരാളം ആളുകൾക്ക്, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്ക് നൽകാനാണ് കിംഗ്ഡം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരിയിൽ രണ്ടാം ഡോസ് നീട്ടി വെക്കുന്നതായി പ്രഖ്യാപ്പിച്ചിരുന്നു.

നിലവിലെ 60 വയസ്സിനു മുകളിൽ ഉള്ളവർക്കും ചില പ്രത്യേക കാറ്റഗറിയിൽ പെട്ടവർക്കുമാണ് രണ്ടാം ഡോസ് നൽകുന്നത്. ഉടൻ തന്നെ വ്യാപകമായി രണ്ടാം ഡോസ് ലഭ്യമാകുമെന്ന് നേരത്തെ വാർത്ത ഉണ്ടായിരുന്നു.

Most Popular

error: