Saturday, 27 July - 2024

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പിഴവുണ്ടോ? തിരുത്താനുള്ള അവസരമുണ്ട്, സംവിധാനമൊരുക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പിഴവുള്ളവർക്ക് തിരുത്താൻ അവസരം. കേന്ദ്ര സർക്കാരിന് കീഴിലുള്ള വാക്സിനേഷൻ സംവിധാനമാണ് ഇതിനുള്ള സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. മൊബൈൽ നമ്പറും രഹസ്യകോഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന കൊവിൻ പോർട്ടൽ വഴിയാണ് തെറ്റു തിരുത്താനും അവസരം. സർട്ടിഫിക്കറ്റിലെ പേര്, ജനനതീയതി, ജെൻഡർ എന്നിവയാണ് തിരുത്താൻ സാധിക്കുക. കൊവിഡ് പോർട്ടലിൽ ‘Raise an Issue’ എന്ന മെനുവിലുടെയാണ് തെറ്റുതിരുത്താൻ കഴിയുക. ഇതിനായി കോവിൻ വെബ്സൈറ്റിൽ തന്നെ അവസരം ഒരുക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.

‘നിങ്ങളുടെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പേര്, ജനനതീയതി, ജെൻഡർ എന്നിവയിലെ തെറ്റുകൾ ഇനി തിരുത്താം’ ആരോഗ്യ സേതുവിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സർക്കാർ വ്യക്തമാക്കി. പ്രവാസികൾക്കും മറ്റു വിദേശയാത്രികർക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. പ്രവാസികൾക്ക് കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റുകൾ ആവശ്യമായിവരുന്നുണ്ട്. അതിനാൽ തന്നെ സർട്ടിഫിക്കറ്റുകളിലെ തെറ്റുകൾ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് ഒഴിവാക്കാനാണ് വെബ്‌സൈറ്റിലെ പുതിയ അപ്‌ഡേഷന്‍.

എന്നാൽ, ഒരു തവണ മാത്രമാണ് തെറ്റുതിരുത്താൻ അവസരം ലഭിക്കുകയെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ തിരുത്തേണ്ടവർ പൂർണ്ണമായും കൃത്യത വരുത്തി ഉറപ്പ് വരുത്തിയ ശേഷമായിരിക്കണം ഇതിനുള്ള ശ്രമം തുടങ്ങേണ്ടത്.

Most Popular

error: